സ്വീകരണം നല്കി

Posted on: 10 Sep 2015രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന കുടുംബശ്രീ സംസ്ഥാന വാര്‍ഷികാഘോഷത്തില്‍ കബഡിയില്‍ ഒന്നാംസ്ഥാനം നേടിയ പഞ്ചായത്ത് ടീമിന് സ്വീകരണംനല്കി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ലളിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന്‍, ടി.ടി.നാരായണി, പി.വി.തങ്കമണി, എം.കെ.നാരായണി, ഗംഗാധരന്‍, ജോസ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി വിജയകുമാര്‍, കൃഷി അസിസ്റ്റന്റ് ദാസ്, ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod