അറിയാനും അറിയിക്കാനും 'പരസ്​പരം' സ്‌കൂള്‍ ഡയറി

Posted on: 10 Sep 2015പുലിയന്നൂര്‍: വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ പഠനപുരോഗതിയും ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളും രക്ഷിതാക്കളുമായി പങ്കുവെക്കാന്‍ വടക്കെ പുലിയന്നൂര്‍ ഗവ.എല്‍.പി. സ്‌കൂള്‍ സ്‌കൂള്‍ ഡയറി തയ്യാറാക്കി. പരസ്​പരം എന്ന് പേരിട്ട ഡയറി പ്രകാശനം ചെയ്തു. സാധാരണ സ്‌കൂള്‍ ഡയറികളില്‍ നിന്നും വിഭിന്നമാണിത്. വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പങ്ക് കൃത്യമായി നിര്‍വചിച്ച് കുട്ടികളുടെ പഠനമികവിനെ മുന്നോട്ട് നയിക്കുന്ന രീതിയിലാണ് ഇത് ചിട്ടപ്പെടുത്തിയത്. സ്‌കൂള്‍ എസ്.എം.സി, വികസനസമിതി, എസ്.ആര്‍.ജി. എന്നിവരുടെ കൂട്ടായ്മയിലാണ് സ്‌കൂള്‍ഡയറി രൂപപ്പെടുത്തിയത്.
ചിറ്റാരിക്കല്‍ ബി.പി.ഒ. പി.കെ. സണ്ണി സ്‌കൂള്‍ ഡയറി പ്രകാശനം ചെയ്തു. സ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ പ്രകാശന്‍ പുലിയന്നൂര്‍ അധ്യക്ഷത വഹിച്ചു. അനൂപ് കല്ലത്ത് ഡയറി പരിചയപ്പെടുത്തി. പ്രഥമാധ്യാപകന്‍ പി.രവീന്ദ്രന്‍, പി.പുഷ്പ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod