നാരിശക്തി പുരസ്‌കാരം

Posted on: 10 Sep 2015കാസര്‍കോട്: അന്താരാഷ്ട്രാ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരിശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. 2015 ജനവരി ഒന്നിന് 30 വയസ്സ് പൂര്‍ത്തിയായിരിക്കണം. നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സപ്തമ്പര്‍ 15-നകം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ സാമൂഹ്യനീതിവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

More Citizen News - Kasargod