ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനവും സെമിനാറും നാളെ

Posted on: 10 Sep 2015ചിറ്റാരിക്കാല്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രാമപ്പഞ്ചായത്ത് കാര്യലയമായ ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന്റെ മുമ്പില്‍ രാഷ്ട്രപിതാവിന്റെ പൂര്‍ണകായപ്രതിമ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യും. കേരള ഗാന്ധി സ്മാരക നിധി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. എന്‍.രാധാകൃഷ്ണന്‍ പ്രതിമ അനാച്ഛാദനം നിര്‍വഹിക്കും. തുടര്‍ന്ന് ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള തിരിച്ചുവരവിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സെമിനാര്‍ നടക്കും. ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍.കണ്ണന്‍, ഗാന്ധിജിയുടെ പ്രതിമ നിര്‍മിച്ച ചിത്രന്‍ കുഞ്ഞിമംഗലം എന്നിവരെ ആദരിക്കും.

More Citizen News - Kasargod