പന്നി ഫാം അടച്ചുപൂട്ടണം -ഡി.വൈ.എഫ്.ഐ.

Posted on: 10 Sep 2015രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ കോടോം പാലാക്കാലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്ന് ഡി.വൈ.എഫ്.ഐ. പന്നി ഫാം കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയതോടെ പ്രദേശത്ത് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടരുന്നതായും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. നിരവധിതവണ പന്നി ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അറവുശാലകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും കൊണ്ടുവരുന്ന മാലിന്യം പന്നികള്‍ക്കു നല്കിയതിനുശേഷം ബാക്കിവരുന്നത് അലക്ഷ്യമായി തള്ളുന്നതും പ്രദേശത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. അതിനാല്‍ അടിയന്തരമായി ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഡി.വൈ.എഫ്.ഐ. കോടോം മേഖലാ കമ്മിറ്റി നിവേദനംനല്കി. യോഗത്തില്‍ പി.കെ.സുനീഷ് അധ്യക്ഷത വഹിച്ചു. ടി.പി.മനോജ്കുമാര്‍, ടി.വി.രഞ്ജിഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod