മത്സ്യമാര്‍ക്കറ്റ് തുറന്നുകൊടുക്കണം -എസ്.ടി.യു.

Posted on: 10 Sep 2015കാസര്‍കോട്: രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത ആധുനികരീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് തുറന്നുകൊടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.അബ്ദുള്‍ റഹ്മാന്‍ ഫിഷറീസ് മന്ത്രിക്കും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ക്കും ഫിഷറീസ് ഡയറക്ടര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ദേശീയ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായധനത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് 2.5 കോടി രൂപ ചെലവില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചത്.
കാലകാലങ്ങളിലായി മാര്‍ക്കറ്റിലിരുന്ന് കച്ചവടം നടത്തുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും മത്സ്യ മൊത്തക്കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റ് കെട്ടിടത്തില്‍ സ്റ്റാളുകള്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യവിതരണത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും മാര്‍ക്കറ്റിനകത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. നിലവില്‍ റോഡിലെ മത്സ്യവില്പന ഒഴിവാക്കുന്നതിന് നടപടി ഉണ്ടാകണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod