ഹരീന്ദ്രന് ആദരം

Posted on: 09 Sep 2015പുല്ലൂര്‍: പഠനത്തോടൊപ്പം തെയ്യംകലയിലും സക്രിയമായ ഹരീന്ദ്രന് കരക്കക്കുണ്ട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആദരം. നാടറിഞ്ഞ തെയ്യംകലാകാരന്‍ കോട്ടക്കൊച്ചി കൃഷ്ണന്‍ പണിക്കരുടെ മകനായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി ഹരീന്ദ്രന്‍ ഇപ്പോള്‍ കളിയാട്ട വേദികളിലും നിറസാന്നിധ്യമാണ്. പതിനഞ്ചാമത്തെ വയസ്സില്‍ കൊടവലം മഹാവിഷ്ണുക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലമണിഞ്ഞാണ് അരങ്ങേറ്റംകുറിച്ചത്. ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയംനേടിയ ഉദയനഗര്‍ ഹൈസ്‌കൂളിനെയും വിദ്യാര്‍ഥികളേയും അനുമോദിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അനുമോദനയോഗം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 407-ാം റാങ്ക് നേടിയ തടത്തിലെ അശ്വതിയെയും അനുമോദിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കരിയന്‍, വാര്‍ഡംഗം വിനോദ്കുമാര്‍ പള്ളയില്‍ വീട്, ശൈലജ, എ.കുഞ്ഞമ്പു മാസ്റ്റര്‍, എന്‍.ബാലകൃഷ്ണന്‍, എം.വി.പദ്മനാഭന്‍, പ്രമോദ് സെബാന്‍, എന്‍.പ്രകാശന്‍, കെ.മധു, കെ.വി.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod