സി.പി.എം. പ്രതിഷേധക്കൂട്ടായ്മ നടത്തി

Posted on: 09 Sep 2015കരിന്തളം: ബി.ജെ.പി.-ആര്‍.എസ്.എസ്. അക്രമ രാഷ്ട്രീയത്തിനെതിരെ സി.പി.എം. കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി കോയിത്തട്ടയില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി. ഏരിയ കമ്മിറ്റി അംഗം കരുവക്കാന്‍ ദാമോദരന്‍ ഉദ്ഘാടനംചെയ്തു. വരയില്‍ രാജന്‍ അധ്യക്ഷതവഹിച്ചു. പി.കെ.രതീഷ്, പാറക്കോല്‍ രാജന്‍, കയനി മോഹനന്‍, വി.വി.വെള്ളുങ്ങ എന്നിവര്‍ സംസാരിച്ചു.

തലയടുക്കത്ത് കാര്‍ഷികവിളകള്‍ നശിപ്പിച്ചു
കരിന്തളം: തലയടുക്കത്തെ എ.നാരായണന്റെ വീട്ടുപറമ്പിലെ നേന്ത്രവാഴ, കപ്പ, ചേന എന്നിവ വ്യാപകമായി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നശിപ്പിച്ച കാര്‍ഷികവിളകള്‍ വീടിന്റെ സിറ്റൗട്ടില്‍ നിരത്തിയിട്ടിരിക്കുകയായിരുന്നു. നീലേശ്വരം പോലീസില്‍ പരാതിനല്കി.

നശിപ്പിച്ചു
കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കോയിത്തട്ട, വീര്‍കാനം പ്രദേശങ്ങളില്‍ സി.പി.എം.-സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ. എന്നിവയുടെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചു.

എക്‌സ് സര്‍വീസ് മെന്‍ യൂണിറ്റ് രൂപവത്കരിച്ചു
ചീമേനി:
നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കയ്യൂര്‍-ചീമേനി പഞ്ചായത്ത്തല യൂണിറ്റ് രൂപവത്കരിച്ചു. പഞ്ചായത്തംഗം എം.ശ്രീജ ഉദ്ഘാടനംചെയ്തു. വിജയന്‍ പാറാലി മുഖ്യപ്രഭാഷണം നടത്തി. മടിക്കൈ കൃഷ്ണന്‍, കരിമ്പില്‍ കൃഷ്ണന്‍, പ്രഭാകരന്‍, വേണുഗോപാലന്‍ കെ.വി., പ്രഭാകരന്‍ കെ.വി. എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod