കരിഓയില്‍ ശുദ്ധീകരണശാലയുടെ അനുമതി റദ്ദാക്കണം

Posted on: 09 Sep 2015മടിക്കൈ: എരിക്കുളം പാറയിലെ കരിഓയില്‍ ശുദ്ധീകരണശാലയുടെ അനുമതി റദ്ദാക്കണമെന്നും വ്യാപാരി ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും വ്യാപാരി വ്യവസായി സമിതി മടിക്കൈ ഈസ്റ്റ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വി.നാരായണന്‍ അധ്യക്ഷതവഹിച്ചു. അവയവം ദാനംചെയ്ത രാധാ ജനാര്‍ദനന്‍, വ്യാപാരരംഗത്ത് 20വര്‍ഷം തികഞ്ഞ മുഹമ്മദ് പച്ചക്കുണ്ട്, കൃഷ്ണന്‍ കാഞ്ഞിരപ്പൊയില്‍, കടുക്കാത്തൊണ്ടി കുഞ്ഞിക്കണ്ണന്‍, എല്‍.മുഹമ്മദ് കാഞ്ഞിരപ്പൊയില്‍, പി.പി.കുഞ്ഞിക്കണ്ണന്‍ എരിക്കുളം, മൊയ്തു ഹാജി കോളിക്കുന്ന്, കല്യാണി ചാളക്കടവ്, വക്കച്ചന്‍ കാഞ്ഞിരപ്പൊയില്‍, വി.നാരായണന്‍ എരിക്കുളം എന്നിവരെ ആദരിച്ചു.
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെയും ആദരിച്ചു. രാഘവന്‍ വെളുത്തോളി, ടി.ജനാര്‍ദനന്‍, എന്‍.കെ.കൃഷ്ണന്‍, പി.ദാമോദരന്‍, മണിയറ രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി.നാരായണന്‍ (പ്രസി.), മണിയറ രാജന്‍ (സെക്ര.), എ.സത്താര്‍ (ഖജാ.).

More Citizen News - Kasargod