ഗ്രന്ഥശാലാസംഘം വാര്‍ഷികം

Posted on: 09 Sep 2015നീലേശ്വരം: പാലായി തേജസ്വിനി വായനശാലാ ആന്‍ഡ് ഗ്രന്ഥാലയം കേരള ഗ്രന്ഥശാലാസംഘം 70-ാം വാര്‍ഷികം ആഘോഷിക്കും. ഇതിന്റെ ഭാഗമായി 14-ന് വൈകിട്ട് 4.30ന് അബുദാബി ശക്തി അവാര്‍ഡ്-പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് രാജ്‌മോഹന്‍ നീലേശ്വരത്തിന് സ്വീകരണംനല്കും. ഡോ. എ.എം.ശ്രീധരന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് 'വസന്തത്തിന്റെ കനല്‍വഴികള്‍' സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കും.
പള്ളിക്കര പീപ്പിള്‍സ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഗ്രന്ഥാലയ വാരാചരണത്തിന്റെ ഭാഗമായി 13-ന് പ്രഭാഷണം നടത്തും. നഗരസഭാംഗം പി.രമേശന്‍ അധ്യക്ഷതവഹിക്കും. കെ.സി.എസ്. നായര്‍ പ്രഭാഷണം നടത്തും. 14-ന് വൈകുന്നേരം ആറിന് നഗരസഭാംഗം എന്‍.അമ്പു അക്ഷരദീപം തെളിക്കും.

രാജ്‌മോഹനെ ആദരിച്ചു
നലേശ്വരം: സര്‍ഗാത്മക സാഹിത്യത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് രാജ്‌മോഹന്‍ നീലേശ്വരത്തിനെ നീലേശ്വരം ലയണ്‍സ് ക്ലബ് ആദരിച്ചു. പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എന്‍.കെ.പ്രേമചന്ദ്രന്‍, കെ.പി.മാധവന്‍ നമ്പ്യാര്‍, പി.വേണുഗോപാലന്‍ നായര്‍, ഡോ. യു.ശശി മേനോന്‍, പി.ഭാര്‍ഗവന്‍, പി.സുകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

രക്ഷാബന്ധന്‍ ആഘോഷിച്ചു
നീലേശ്വരം: പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം നീലേശ്വരം സെന്റര്‍ രക്ഷാബന്ധന്‍ ഉത്സവം സംഘടിപ്പിച്ചു. സോണല്‍ ഇന്‍ ചാര്‍ജ് ബ്രഹ്മകുമാരി നിര്‍മലാജി ഉദ്ഘാടനംചെയ്തു. ബി.കെ.സുമാജി അധ്യക്ഷതവഹിച്ചു. ബി.കെ.വിജയലക്ഷ്മി, എം.പദ്മനാഭന്‍, ഗിരീഷ് കുന്നത്ത്, കെ.വി.കൃഷ്ണന്‍, കെ.അജയന്‍, ബി.കെ.ദാക്ഷായണി, ബി.കെ.സിന്ധു എന്നിവര്‍ സംസാരിച്ചു.

ചിത്രരചനാമത്സരം 17-ന്
ഹൊസ്ദുര്‍ഗ്:
സാര്‍വജനിക ഗണേശോത്സവ സംഘാടകസമിതി ഹൊസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്രപരിസരത്ത് ഗണപതി ചിത്രരചനാ മത്സരം നടത്തുന്നു. 17-ന് രാവിലെ 10 മുതല്‍ 11.30 വരെയാണ് മത്സരം. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം. ഫോണ്‍: 9288507358, 9747251000.

More Citizen News - Kasargod