അധ്യാപകര്‍ കാട്ടിക്കൊടുക്കേണ്ടത് എങ്ങനെ സമരം ചെയ്യണമെന്നല്ല -സാംസ്‌കാരിക പരിഷത്ത്‌

Posted on: 09 Sep 2015കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപകദിനാഘോഷത്തിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സമൂഹത്തിന് നല്ലപാഠങ്ങളല്ല നല്‍കുന്നതെന്ന് സാംസ്‌കാരിക പരീഷത്ത് ജില്ലാ കമ്മിറ്റിയോഗം ചൂണ്ടിക്കാട്ടി. എങ്ങനെയാണ് സമരം ചെയ്യുകയെന്നല്ല, നല്ല സന്ദേശങ്ങള്‍ നല്‍കി സമൂഹത്തെ നേര്‍വഴിയിലൂടെ നയിക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. തോമസ് പറമ്പകത്ത് കെ.ബാലഗോപാലന്‍ മാസ്റ്റര്‍, പി.ആര്‍.കുഞ്ഞിരാമന്‍, കെ.നാരായണന്‍ മാസ്റ്റര്‍, എം.പി.ജയരാജ്, എം.പി.ജോസഫ്, പി.വി.മൊയ്തീന്‍ കുഞ്ഞി. നിയാസ് ഹൊസ്ദുര്‍ഗ്, ചന്ദ്രന്‍ പടന്നക്കാട്, ഭാസ്‌കരന്‍ ചാത്തമത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod