കൊടക്കാട് നാരായണന് സ്വീകരണം നല്കി

Posted on: 09 Sep 2015കാഞ്ഞങ്ങാട്: ദേശീയ അധ്യാപക പുരസ്‌കാരത്തിനര്‍ഹനായ അരയി ഗവ. യു.പി.സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന് കാഞ്ഞങ്ങാട്ട് പൗരസ്വീകരണം നല്കി. നഗരത്തില്‍ ഘോഷയാത്ര നടന്നു. മാന്തോപ്പ് മൈതാനത്ത് നടന്ന അനുമോദന സമ്മേളനം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, സി.ജാനകിക്കുട്ടി, സി.കെ.വത്സലന്‍, ബി.കെ.യൂസഫ് ഹാജി. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, കെ.കെ.വത്സലന്‍, കെ.അമ്പാടി, പി.പി.രാജു, ജലീല്‍ കാര്‍ത്തിക, പി.രാജന്‍, എസ്.സി.റഹ്മത്ത്, ശോഭന കൊഴുമ്മല്‍, കെ.വി.സൈജു എന്നിവര്‍ പ്രസംഗിച്ചു. ബുധനാഴ്ച വൈകിട്ട് കൊടക്കാട് ഗ്രാമത്തിലെ പൗരാവലിയും സ്വീകരണം നല്‍കും.

More Citizen News - Kasargod