സീഡ് കുട്ടികള്‍ നട്ടുനനച്ചു; ഉപ്പിലിക്കൈയില്‍ വിളവെടുപ്പുത്സവം

Posted on: 09 Sep 2015കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് കുട്ടികളുടെ പരിചരണത്തില്‍ പടര്‍ന്നുപന്തലിച്ച ജൈവപച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പ് നടന്നു. പിടി.എ. പ്രസിഡന്റ് എം.സുരേഷ്, പ്രഥമാധ്യാപിക കെ.വി.പുഷ്പ, ഗോപാലകൃഷ്ണന്‍, എ.രാമകൃഷ്ണന്‍, രാജ്‌മോഹനനന്‍, നിഷ തമ്പാന്‍ എന്നിവരും സീഡ് പ്രവര്‍ത്തകര്‍ക്കൊപ്പം വിളവെടുപ്പുത്സവത്തില്‍ പങ്കാളികളായി.

More Citizen News - Kasargod