പനജിയില്‍ സര്‍വമത പൊതുശ്മശാനം വരുന്നു

Posted on: 09 Sep 2015പനജി: പനജിയിലെ സെന്റ് ഇനസില്‍ എല്ലാ മതവിശ്വാസികള്‍ക്കും സൗകര്യപ്രദമായ പൊതുശ്മശാനം പനജി സിറ്റി കോര്‍പ്പറേഷന്‍ നിര്‍മിക്കുന്നു. ആര്‍ക്കിടെക്ട് രാഹുല്‍ ദേശ്പാണ്ഡേ രൂപകല്പനചെയ്ത പ്രോജക്ട് കോര്‍പ്പറേഷന്‍ യോഗത്തില്‍ അംഗീകരിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ പണിതീര്‍ക്കാനാണ് തീരുമാനം. കോര്‍പ്പറേഷന്‍ മേയര്‍ ശുഭം ചോടങ്കര്‍, കമ്മീഷണര്‍ സല്‍ജിത് റോഡ്രിഗ്‌സ്, പനജി എം.എല്‍.എ. സിദ്ധാര്‍ഥ് കുണ്‍ക്കോളീക്കര്‍, മറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
23,000 ചതുരശ്ര മീറ്ററിലാണ് പൊതുശ്മശാനം പണിയുക. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ക്ക് അവരുടെ ആചാരപ്രകാരം ശവമടക്കാന്‍ ഇവിടെ സൗകര്യമൊരുക്കും.

More Citizen News - Kasargod