പൊതുസ്ഥലം കൈയേറുന്നു; നടപടിയെടുക്കാന്‍ അറച്ച് പഞ്ചായത്തധികൃതര്‍

Posted on: 09 Sep 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ ടൗണിലെത്തുന്നവര്‍ പെട്ടുപോയതുതന്നെ. തട്ടുകയും മുട്ടുകയും ചെയ്യാതെ നടന്നുപോകാനാവില്ല. അഞ്ചുവര്‍ഷം മുമ്പ് ഒഴിപ്പിച്ചെടുത്ത ഇടങ്ങളെല്ലാം വീണ്ടും അതത് സ്ഥാപന ഉടമകള്‍ കയ്യടക്കി.
പഞ്ചായത്ത് കെട്ടിടസമുച്ചയത്തില്‍ മുറിവാടകയ്‌ക്കെടുത്തവര്‍ കച്ചവടം വരാന്തയിലേക്ക് വ്യാപിപ്പിച്ചിട്ട് കാലം കുറച്ചായി. വരാന്തയില്‍ മറ്റ് കച്ചവടത്തിന് കൊടുത്ത് മേല്‍വാടക വാങ്ങിക്കുന്നവരും കുറവല്ല. ടൗണിലെത്തുന്നവര്‍ക്ക് നില്‍ക്കാന്‍പോലും ഇടമില്ല. നടന്നുപോകാനുള്ള വഴികളിലും കടന്നുകയറി സാധന സാമഗ്രികല്‍ നിരത്താനും വാഹനങ്ങള്‍ നിര്‍ത്തിയിടാനും തുടങ്ങി.
ചെറുവത്തൂരിലെത്തുന്നവര്‍ക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കിന്നല്ലെന്ന പരാതി വ്യാപകമാണ്.

More Citizen News - Kasargod