കനത്ത മഴ: കടവത്തുമുണ്ടയില്‍ മലയിടിഞ്ഞു; പെരിയങ്ങാനത്ത് വീടിനുമേല്‍ പാറവീണു

Posted on: 09 Sep 2015വെള്ളരിക്കുണ്ട്: മഴയില്‍ മലയോരത്ത് കനത്ത നാശം. കര്‍ണാടക അതിര്‍ത്തിക്കടുത്ത് വനാതിര്‍ത്തിയില്‍ മലയിടിഞ്ഞ് റോഡ് തകര്‍ന്നു. കൊന്നക്കാട്ടുനിന്ന് കടവത്തുമുണ്ട വഴി പാമത്തട്ടിലേക്കുള്ള റോഡിലേക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മലയിടിഞ്ഞുവീണത്. ഇതുവഴി മണിക്കൂറുകളോളം യാഹനയാത്ര തടസ്സപ്പെട്ടു. മണ്ണുമാന്തിയന്ത്രംകൊണ്ട് ഉച്ചവരെ മണ്ണുനീക്കിയാണ് യാത്രാതടസ്സം നീക്കിയത്.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനത്ത് വീടിനുമേല്‍ കൂറ്റന്‍ കല്ല് അടര്‍ന്നുവീണെങ്കിലും അപകടമുണ്ടായില്ല. മാങ്കൈമൂലയിലെ ചാലില്‍ ജോസഫിന്റെ ഓടുമേഞ്ഞ വീടിനുമേല്‍ ചൊവ്വാഴ്ച എട്ടരയോടെയാണ് കല്ലുവീണത്. കിടപ്പുമുറി തകര്‍ന്നു.

More Citizen News - Kasargod