ജില്ലാ സൈനികക്ഷേമ ഓഫീസ് കാഞ്ഞങ്ങാട് മിനി സിവില്‍സ്റ്റേഷനിലേക്ക് മാറ്റണം

Posted on: 09 Sep 2015നീലേശ്വരം: കാസര്‍കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സൈനികക്ഷേമ ഓഫീസ് കാഞ്ഞങ്ങാട് മിനി സിവില്‍സ്റ്റേഷനിലേക്ക് മാറ്റണമെന്ന് എയര്‍ഫോഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തെ വായുസേനയില്‍നിന്ന് വിരമിച്ചവരുടെ സംഘടനയായ അസോസിയേഷന്‍ സ്വഗതം ചെയ്തു. മാവുങ്കാലില്‍ അനുവദിച്ച ഇ.സി.എസ്.എസ്. സമുച്ചയത്തിന് ലീസില്ലാതെ ഭൂമി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.പി.സഹദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍.മാരാര്‍, പി.പി.കൃഷ്ണന്‍, എ.വി.കുഞ്ഞിരാമന്‍, കെ.രാമകൃഷ്ണന്‍, പി.യു.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod