കുന്നുമ്മല്‍ ബ്രദേഴ്‌സ് കുടുംബസംഗമം നടന്നു

Posted on: 09 Sep 2015തൃക്കണ്ണാട്: കുന്നുമ്മല്‍ ബ്രദേഴ്‌സ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിക്കല്‍ച്ചടങ്ങും കുടുംബസംഗമവും നടന്നു. തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായ ഉദ്ഘാടനംചെയ്തു. പാലക്കുന്ന് ഭഗവതിക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ.ബാകൃഷ്ണന്‍, മുന്‍ പ്രസിഡന്റ് സി.എച്ച്.നാരായണന്‍, കൃഷ്ണന്‍ ആലിങ്കാല്‍, വാര്‍ഡംഗം ആസിഫ്, കുഞ്ഞിക്കണ്ണന്‍, ബാലകൃഷ്ണന്‍ തായത്ത്, വേണു തായത്ത് എന്നിവരെ ആദരിച്ചു. കൂട്ടായ്മയിലെ മുതിര്‍ന്നഅംഗം കുഞ്ഞമ്മ രാമനെ മേല്‍ശാന്തി പൊന്നാടയണിയിച്ചു. വാസു കുന്നുമ്മല്‍ അധ്യക്ഷതവഹിച്ചു. മന്‍മോഹന്‍ ബേക്കല്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ തിരുവാതിരയും നടന്നു.

More Citizen News - Kasargod