എസ്.എന്‍.ഡി.പി. പ്രതിഷേധപ്രകടനം നടത്തി

Posted on: 09 Sep 2015കാസര്‍കോട്: നാരായണഗുരുവിനെ കുരിശില്‍ തറയ്ക്കുന്നതരത്തില്‍ സി.പി.എമ്മിന്റെ ഘോഷയാത്രയില്‍ നിശ്ചലദൃശ്യം ഉള്‍ക്കൊള്ളിച്ചതില്‍ എസ്.എന്‍.ഡി.പി. യൂണിയനുകളുടെ പ്രതിഷേധം. കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ഉദുമ, തൃക്കരിപ്പൂര്‍, വെള്ളരിക്കുണ്ട് യൂണിയനുകളുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അവസാനിച്ചു. പി.ടി.ലാലു പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. നാരായണ അധ്യക്ഷതവഹിച്ചു. ഗണേശ് പാറക്കട്ട, ഉദിനൂര്‍ സുകുമാരന്‍, സി.നാരായണന്‍, പി.ദാമോദരപ്പണിക്കര്‍, കെ.കുമാരന്‍, പി.വി.വേണുഗോപാലന്‍, ജയാനന്ദന്‍, സ്വാമി പ്രേമാനന്ദ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod