എല്ലുപൊടി കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്കി

Posted on: 09 Sep 2015കാസര്‍കോട്: പരിസരമലിനീകരണം നേരിടുന്നുവെന്ന പരാതിയെത്തുടര്‍ന്ന് എല്ലുപൊടി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് കളക്ടറുടെ ഉത്തരവ്. അനന്തപുരം മലബാര്‍ അഗ്രോടെക് എന്ന എല്ലുപൊടി വളം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനാണ് കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉത്തരവിട്ടത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കമ്പനി അധികൃതരെയും നാട്ടുകാരെയും കളക്ടര്‍ ചൊവ്വാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ചര്‍ച്ചയെത്തുടര്‍ന്നാണ് നടപടി. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 29-ന് മഞ്ചേശ്വരം തഹസില്‍ദാര്‍ കമ്പനി അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കിയിരുന്നു. ഇതിനെതിരെ കമ്പനി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിവിധി വരുന്നതുവരെ കമ്പനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്. കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ കെ.ശശിധരഷെട്ടി, ഹെഡ്ക്വാട്ടേഴ്‌സ് തഹസില്‍ദാര്‍ എം.ടി സുരേഷ്ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod