ആടുവളര്‍ത്തല്‍ പരിശീലന പരിപാടി തുടങ്ങി

Posted on: 09 Sep 2015കാസര്‍കോട്: മൃഗസംരക്ഷണവകുപ്പ് കാസര്‍കോട് റീജ്യണല്‍ എ.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്തല്‍ പരിശീലന പരിപാടി തുടങ്ങി. 40 കര്‍ഷകര്‍ക്ക് മൂന്നുദിവസമാണ് പരിശീലനം നല്‍കുന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി. ശ്രീനിവാസന്‍, ഡോ. എസ് .രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod