ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ്

Posted on: 09 Sep 2015കാസര്‍കോട്: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് ജില്ലാ റെഡ്‌ക്രോസ് ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.വരദരാജ് അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.ഭാസ്‌കരന്‍, ജില്ലാ ജെ.ആര്‍.സി. പ്രസിഡന്റ് ഇ.വി.പദ്മനാഭന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി.പി.ജയശ്രീ, സ്റ്റാഫ് സെക്രട്ടറി എം.കരുണാകരന്‍, കൗണ്‍സിലര്‍ പി.എന്‍.തുളസി, മുരളീധരന്‍ കോളോട്ട് , കെ.മുഹമ്മദ്, അശോകന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാഡറ്റ് സി.അഭിനന്ദ പ്രതിജ്ഞചൊല്ലി. പ്രഥമാധ്യാപകന്‍ ജെ.ആര്‍.മോഹനചന്ദ്ര സ്വാഗതവും കൗണ്‍സിലര്‍ എന്‍.കെ.പുഷ്പരാജന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod