കന്നഡ ഭാഷാ ജീവനക്കാരോടുള്ള അവഗണന; തപാല്‍ ജീവനക്കാര്‍ സമരത്തിലേക്ക്‌

Posted on: 09 Sep 2015കാസര്‍കോട്: ജില്ലയിലെ തപാല്‍വകുപ്പിലെ കന്നഡഭാഷാ ജീവനക്കാരെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ജീവനക്കാര്‍ക്ക് കന്നഡ ഭാഷയില്‍ പ്രൊമോഷന്‍ പരീക്ഷകള്‍ എഴുതാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടനകള്‍. നേരത്തെ നിരവധി സമങ്ങള്‍ക്ക് ശേഷമാണ് ഈ സൗകര്യം ലഭിച്ചത്. എന്നാല്‍ 2014 മുതലുള്ള പരീക്ഷകളില്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം നിഷേധിക്കപ്പെട്ടു.
ഇത് സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് സംഘടനകള്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കന്നഡ മാതൃഭാഷയായി പഠിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇനി ഒരിക്കലും വകുപ്പ്തല പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടാനാണ് എന്‍.എഫ്.പി.ഇയുടെ തീരുമാനം. കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് കെ.ജി.ബോസ് ലൈബ്രറി ഹാളില്‍ കര്‍മസമിതി രൂപവത്കരിക്കും.

More Citizen News - Kasargod