പട്ടയം ലഭിച്ച ഭൂമിയില്‍ ഭൂരഹിതര്‍ക്ക് താമസിക്കാനാകുന്നില്ല -വെല്‍ഫെയര്‍ പാര്‍ട്ടി

Posted on: 09 Sep 2015കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മൂന്നുസെന്റ് സ്ഥലം ലഭിച്ച ഭൂരഹിതര്‍ക്ക് വീടുവെച്ച് താമസിക്കുന്നതിന് ഭീഷണിനേരിടുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു. മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണവില്ലേജിലെ ചൂരിത്തടുക്കയില്‍ ഭൂമി ലഭിച്ചവരാണ് സ്ഥലത്ത് താമസിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്കിയെങ്കിലും നടപടി ഉണ്ടായില്ല.
പി.കെ.അബ്ദുല്ല, എം.അബ്ദുല്‍ ലത്തീഫ്, മൊയ്തീന്‍കുഞ്ഞി, എം.ഭവാനി, മുഹമ്മദ് കാസ്മി, കെ.ആസ്യമ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod