ഏകോപനസമിതി രൂപവത്കരിച്ചു

Posted on: 09 Sep 2015കാസര്‍കോട്: നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെടുന്ന സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏകോപന സമിതി പ്രവര്‍ത്തനമാരംഭിച്ചു. ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍, വ്യാപാരി-വ്യവസായി ഏകോപനസമിതി, ഓള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍, സി.ഡബ്ല്യൂ.എസ്.എ, ടിപ്പര്‍-ലോറി എര്‍ത്ത് മൂവേഴ്‌സ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് എന്നീ സംഘടനകള്‍ കൈകോര്‍ത്താണ് ഏകോപനസമിതിക്ക് രൂപം നല്‍കിയത്. ചെറുകിട ഖനന നിര്‍മ്മാണ വ്യവസായ ഏകോപന സമിതിയുടെ പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച കാസര്‍കോട് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാനം ചെയ്യും.
ജില്ലാ കണ്‍വീനര്‍ സി.നാരായണന്‍, പി.ശിവാനന്ദന്‍, കെ.വി.രമണന്‍, ഫാറൂഖ് കാസ്മി, മാഹിന്‍ കോളിക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod