ടാപ്പിങ് പരിശീലനം

Posted on: 08 Sep 2015കാഞ്ഞിരടുക്കം: കാഞ്ഞിരടുക്കം റബ്ബര്‍ ഉത്പാദക സംഘത്തില്‍ ഒരുമാസത്തെ ടാപ്പിങ് പരിശീലന പരിപാടി നടക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്‍ഡും സര്‍ട്ടിഫിക്കറ്റും നല്കും. അപേക്ഷകള്‍ 15ന് മുമ്പ് നല്കണം. ഫോണ്‍: 8281822050.

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്

കാഞ്ഞങ്ങാട്:
കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ അസംബ്ലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കാഞ്ഞങ്ങാട് വണ്‍സീറോ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലാണ് ഹ്രസ്വകാല കോഴ്‌സ് നടത്തുന്നത്. അപേക്ഷിക്കേണ്ട അവസാന തിയതി ചൊവ്വാഴ്ചയാണ്. ഫോണ്‍: 9526244410.

സ്വീകരണം നല്കും

കാഞ്ഞങ്ങാട്:
രാഷ്ട്രപതിയില്‍നിന്ന് അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി കാഞ്ഞങ്ങാട്ടെത്തുന്ന അരയി ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന് ചൊവ്വാഴ്ച മാന്തോപ്പ് മൈതാനത്ത് സ്വീകരണം നല്കും.

More Citizen News - Kasargod