വീട് കുത്തിതുറന്ന് ആറുപവനും ആറായിരം രൂപയും കവര്‍ന്നു

Posted on: 08 Sep 2015ചെറുവത്തൂര്‍: പിലിക്കോട് മട്ടലായിലെ മധുവേണിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് ആറുപവനും ആറായിരം രൂപയും കവര്‍ന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. കുടുംബസമേതം വടകരയില്‍ ബന്ധുവീട്ടില്‍ വിവാഹചടങ്ങിന് പോയതായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ചന്തേര പോലീസെത്തി നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും മോഷണം പോയതായി കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന അടുക്കളയും കുത്തിത്തുറന്ന നിലയിലാണ്. ലാപ് ടോപ് ഉള്‍പ്പെടെ വീട്ടിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.

More Citizen News - Kasargod