സി.പി.എമ്മിന്റെ ജൈവപച്ചക്കറിക്കൃഷിക്ക് നൂറുമേനി വിളവ്‌

Posted on: 08 Sep 2015നീലേശ്വരം: സി.പി.എം. പാലായി ഒന്നാം ബ്രാഞ്ചിന് ജൈവപച്ചക്കറിക്കൃഷിയില്‍ നൂറുമേനി. 40 സെന്റ് സ്ഥലത്തെ ജൈവപച്ചക്കറിക്കൃഷി വിളവെടുത്തു. ജൈവവളംമാത്രം ഉപയോഗിച്ച് നടത്തിയ കൃഷിയില്‍ പയര്‍, വെണ്ട, ചീര എന്നിവ നൂറുമേനി വിളവ് ലഭിച്ചു. നീലേശ്വരം നഗരസഭയില്‍ പാര്‍ട്ടിനേതൃത്വം നടത്തുന്ന ആദ്യത്തെ ജൈവകൃഷിയാണ് പാലായില്‍ വന്‍ വിജയമായത്. വിളവെടുത്ത പച്ചക്കറികള്‍ തദ്ദേശവാസികള്‍ക്കുതന്നെ വില്പനനടത്തി.
ജൈവപച്ചക്കറിക്കൃഷി വിളവെടുപ്പ് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എം.വി.രാജീവന്‍ അധ്യക്ഷത വഹിച്ചു. പേരോല്‍ ലോക്കല്‍ സെക്രട്ടറി കെ.പി.രവീന്ദ്രന്‍, കെ.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.കുഞ്ഞിക്കണ്ണന്‍, സി.സി.കുഞ്ഞിക്കണ്ണന്‍, നഗരസഭാംഗം ടി.പി.ലത, ടി.കുഞ്ഞിക്കണ്ണന്‍, കെ.പി.ഗോപാലന്‍, ഇ.കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod