അധ്യാപകര്‍ക്ക് വൃക്ഷത്തൈ സമ്മാനിച്ചു

Posted on: 08 Sep 2015പൊയിനാച്ചി: ദേശീയ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 70 അധ്യാപകര്‍ക്ക് സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് ലക്ഷ്മീതരു ഔഷധച്ചെടി സമ്മാനിച്ചു.
മുന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.രതീഷ്‌കുമാറിനെ യോഗത്തില്‍ ആദരിച്ചു.
പ്രന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍ അധ്യക്ഷതവഹിച്ചു.
പ്രഥമാധ്യാപിക പി.കെ.ഗീത, എം.ബാലഗോപാലന്‍, കെ.വി.മണികണ്ഠദാസ്, പി.രതീഷ്‌കുമാര്‍, പ്രോഗ്രാം ഓഫീസര്‍ എം.രാജേന്ദ്രന്‍നായര്‍, സൂരജ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.

റോഡുപണി പൂര്‍ത്തിയാക്കണം

പൊയിനാച്ചി:
കാഞ്ഞങ്ങാട്-ചന്ദ്രഗിരി-കാസര്‍കോട് റോഡിന്റെ പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ കെ.എസ്.ടി.പി. നടപടിയെടുക്കണമെന്ന് പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗോപാലന്‍ പൂച്ചക്കാടിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
എം.പി.എം.ഷാനി അധ്യക്ഷതവഹിച്ചു. ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കരിച്ചേരി നാരായണന്‍ നായര്‍, വി.വി.കൃഷ്ണന്‍, ചന്തുക്കുട്ടി പൊഴുതാല, വി.ബാലകൃഷ്ണന്‍ നായര്‍, എം.രത്‌നാകരന്‍ നമ്പ്യാര്‍, രമേഷ് പള്ളിക്കര, എം.കുമാരന്‍ നായര്‍, ജയശ്രീ മാധവന്‍, ശ്രീജ തച്ചങ്ങാട്, സുന്ദരന്‍ കുറിച്ചിക്കുന്ന്, ഗോപാലകൃഷ്ണന്‍ കരിച്ചേരി, എന്‍.മന്‍മോഹന്‍, പി.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

അനുമോദിച്ചു

പൊയിനാച്ചി:
കണ്ണൂര്‍ സര്‍വകലാശാല ബി.കോം. പരീക്ഷയില്‍ ഒന്നാംസ്ഥാനത്തെത്തിയ പൊയിനാച്ചിയിലെ എം.ഐശ്വര്യനായരെയും പ്രദേശത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നതവിജയികളെയും പൊയിനാച്ചി എന്‍.എസ്.എസ്. കരയോഗം അനുമോദിച്ചു.
ഗ്രാമപ്പഞ്ചായത്തംഗം രമ ഗംഗാധരന്‍ ഉപഹാരം നല്‍കി. കരയോഗം പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി അധ്യക്ഷതവഹിച്ചു.
കെ.ചാത്തുക്കുട്ടി നായര്‍, മുണ്ടാത്ത് കൃഷ്ണന്‍ നായര്‍, ഇ.രാഘവന്‍ നായര്‍, മുണ്ടാത്ത് ഗംഗാധരന്‍ നായര്‍, കെ.രാഘവന്‍ നായര്‍, എം.ഗോപാലന്‍ നായര്‍, കെ.സുകുമാരന്‍ നായര്‍, എം.ബാലകൃഷ്ണന്‍ നായര്‍, പി.വി.കുഞ്ഞിക്കൃഷ്ണന്‍, പ്രേമ മാധവന്‍, ജയേഷ് നെല്ലിയടുക്കം, കെ.രത്‌നാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

കുറ്റിയടിക്കല്‍ നാളെ

പൊയിനാച്ചി:
മയിലാട്ടി അടുക്കത്തുബയല്‍ പൂക്കുന്നത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രം പുനരുദ്ധാരണത്തിന്റ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങും പാദുകം വെക്കലും ബുധനാഴ്ച നടക്കും.
രാവിലെ ഒമ്പതിന് പരിപാടി തുടങ്ങും.

വായനവാരാചരണം

പൊയിനാച്ചി:
പറമ്പ് രാജീവ്ജി ഗ്രന്ഥാലയം അംഗത്വ-പുസ്തക സമാഹരണ വാരാചരണവും ലൈബ്രറി കൗണ്‍സിലിന്റെ 70-ാം വാര്‍ഷികാഘോഷവും എട്ടുമുതല്‍ 14 വരെ നടത്തും.
ചൊവ്വാഴ്ച വൈകിട്ട് ആറിന് അംഗത്വ-പുസ്തക സമാഹരണം ആരംഭിക്കും. സപ്തംബര്‍ ഒമ്പതുമുതല്‍ ഗൃഹസന്ദര്‍ശനം തുടങ്ങും. 13-ന് വൈകിട്ട് നാലിന് വനിതാ കമ്പവലിമത്സരം നടത്തും. 14-ന് വൈകിട്ട് 70 അക്ഷരദീപം തെളിക്കും. പൊയിനാച്ചി ടാഗോര്‍ പബ്ലിക് ലൈബ്രറി വായനവാരാചരണ ഭാഗമായി ഗൃഹ സന്ദര്‍ശനം, പുസ്തകപ്രദര്‍ശനം, വനിതാസംഗമം, സെമിനാര്‍, അക്ഷരദീപം തെളിക്കല്‍ എന്നിവ നടത്തും.

More Citizen News - Kasargod