മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കി

Posted on: 08 Sep 2015കാസര്‍കോട്: മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച മൃഗസംരക്ഷകരായ കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച കര്‍ഷകനായ നീര്‍ച്ചാലിലെ വെങ്കട്ട കൃഷ്ണഭട്ടിന് 20,000 രൂപയും അവാര്‍ഡും സര്‍ട്ടിഫിക്കറ്റും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും മികച്ച സമ്മിശ്രകര്‍ഷകനായ ബദിയടുക്കയിലെ ധൂമണ്ണറൈയിക്ക് പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ. 10000 രൂപയും പുരസ്‌കാരവും നല്‍കി.
കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, മൃഗസംരക്ഷണ വകുപ്പ്‌ െഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം. ജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod