ഗ്രന്ഥശാല വാരാചരണം ഇന്നുമുതല്‍

Posted on: 08 Sep 2015നീലേശ്വരം: കിഴക്കന്‍ കൊഴുവന്‍ കെ.കെ.സി.സി. വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഗ്രന്ഥശാലാ വാരാചരണം നടത്തും. ചൊവ്വാഴ്ച രാവിലെ 8.30ന് സെക്രട്ടറി പി.കെ.സുരേന്ദ്രന്‍ പതാകഉയര്‍ത്തും. തുടര്‍ന്ന് അംഗത്വവിതരണം നടക്കും. അംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് പുസ്തകസമാഹരണം നടത്തും. സമാപനദിവസമായ 14-ന് സന്ധ്യയ്ക്ക് വായനശാലയ്ക്കുമുന്നില്‍ 70 വിളക്കുകള്‍ തെളിക്കും.

More Citizen News - Kasargod