പെന്‍ഷനേഴ്‌സ് സംഘ് ജില്ലാസമ്മേളനം നാളെ

Posted on: 08 Sep 2015കാഞ്ഞങ്ങാട്: സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാസംമ്മേളനം ബുധനാഴ്ച കാസര്‍കോട് സഹകരണ ടൗണ്‍ബാങ്ക് ഹാളില്‍ നടക്കും. രാവിലെ 10.30ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

മാധ്യമ പ്രഭാഷണപരമ്പര ഇന്ന് തുടങ്ങും

നീലേശ്വരം:
കണ്ണൂര്‍ ആകാശവാണിയും കണ്ണൂര്‍ സര്‍വകലാശാലാ മലയാള വിഭാഗവും സംഘടിപ്പിക്കുന്ന 'മാധ്യമം: സമൂഹം, രാഷ്ട്രീയം, സംസ്‌കാരം' എന്ന വിഷയത്തെ ആസ്​പദമാക്കിയുള്ള എട്ടുദിവസത്തെ പ്രഭാഷണപരമ്പര ചൊവ്വാഴ്ച ആരംഭിക്കും. സര്‍വകലാശാലയുടെ നീലേശ്വരത്തെ ഡോ. പി.കെ.രാജന്‍സ്മാരക കാമ്പസില്‍ രാവിലെ പത്തിന് വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍ അധ്യക്ഷതവഹിക്കും. കെ.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 'സാഹിത്യവും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ ഡോ. പി.കെ.രാജശേഖരന്‍ പ്രഭാഷണം നടത്തും.

അധ്യാപക ഒഴിവ്

കാഞ്ഞങ്ങാട്:
പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്സ് (സീനിയര്‍) ഹയര്‍ സെക്കന്‍ഡറി അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് രാവിലെ 10.30ന്.

യോഗം മാറ്റിവെച്ചു

കാഞ്ഞങ്ങാട്:
അമ്പലത്തറ ഗവ. ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ച ഹൊസ്ദുര്‍ഗ് സബ്ജില്ല സ്‌കൂള്‍ കലോത്സവ സംഘാടകസമിതി രൂപവത്കരണ യോഗം മാറ്റിവെച്ചതായി പ്രഥമാധ്യാപകന്‍ അറിയിച്ചു.

More Citizen News - Kasargod