സര്‍ക്കാറിന്റെ കുതന്ത്രത്തിനു വഴങ്ങി കമ്മീഷന്‍ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നു-കോടിയേരി ബാലകൃഷ്ണന്‍

Posted on: 08 Sep 2015രാജപുരം: സര്‍ക്കാറിന്റെ കുതന്ത്രത്തിനു വഴങ്ങി തിരഞ്ഞെടുപ്പു കമ്മീഷന്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. നവംബര്‍ പകുതിയോടെ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കും. പിന്നീട് ജനവരി അവസാനം മാത്രമേ തിരഞ്ഞെടുപ്പ് നടത്താനാകൂ. അതുകൊണ്ടാണ് രാഷ്ട്രീയ കക്ഷികള്‍ ഒക്ടോബറി
ല്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒക്ടോബര്‍ മാസം നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പിന്റെ തീയതി പോലും പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍ വരാതിരുന്നാല്‍ ഉദ്യോഗസ്ഥന്‍മാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റും. വോട്ടേഴ്‌സ് ലിസ്റ്റില്‍ കൃത്രിമം കാണിക്കാന്‍ പറ്റുന്ന ഉദ്യോഗസ്ഥരെ ഓരോ സ്ഥലത്തും അഡ്മിനിസ്‌ട്രേറ്റീവ് ആയി നിയമിക്കും. ഇതിനുവേണ്ടിയാണ് നിശ്ചിതസമയത്ത് തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള കുതന്ത്രം സര്‍ക്കാര്‍ പ്രയോഗിച്ചത്. ഇതിനു തിരഞ്ഞെടുപ്പു കമ്മീഷന്‍ കൂട്ടുനില്‍ക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ അനിശ്ചിതാവസ്ഥ തുടരുകയാണെങ്കില്‍ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുമെന്നും കോടിയേരി പറഞ്ഞു.

More Citizen News - Kasargod