കളക്ടറേറ്റിലേക്ക് ആദിവാസി മാര്‍ച്ച്‌

Posted on: 08 Sep 2015കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി കളക്ടറ്റേറിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പട്ടികവര്‍ഗക്കാരുടെ വായ്പ എഴുതിത്തള്ളുക, ആദിവാസികള്‍ക്ക് ഒരേക്കര്‍വീതം ഭൂമി നല്കുക, പട്ടികവര്‍ഗ കോളനിയില്‍ സമഗ്രവികസനം നടപ്പാക്കുക, പട്ടികവര്‍ഗ ജനസംഖ്യയ്ക്ക് ആനുപാതികമായി ഫണ്ട് അനുവദിക്കുക, സൗജന്യചികിത്സ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, സി.കുഞ്ഞിക്കണ്ണന്‍, ബി.കൃഷ്ണ നായ്ക്, എം.സി.മാധവന്‍, പുഷ്പ, കെ.ശ്രീധരന്‍, ഇ.ബാബു ബേഡകം, ഒ.എം.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod