പനജിയില്‍ പുതിയ മലയാളിസംഘടന

Posted on: 08 Sep 2015പനജി: ഗോവയിലെ പനജി കേന്ദ്രമാക്കി പുതിയൊരു മലയാളിസംഘടന. പഞ്ചിം മലയാളി അസോസിയേഷന്‍ (പി.എം.എ.) എന്ന പേരിലുള്ള സംഘടനയുടെ ഉദ്ഘാടനം പനജി ഇന്‍സ്റ്റിറ്റിയൂട്ട് ബ്രഗന്‍സാ ഓഡിറ്റോറിയത്തില്‍ നടന്നു. ഫെഡറേഷന്‍ ഓഫ് ഓള്‍ ഗോവ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി.വാസു നായര്‍ മുഖ്യാതിഥിയായിരുന്നു.
മലയാളംമിഷന്‍ ചീഫ് അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ പി.എന്‍.രവീന്ദ്രന്‍ സംഘടനയുടെ ലോഗോ പ്രകാശനംചെയ്തു. പ്രസിഡന്റ് ജെ.ശുചീന്ദ്രദാസ് സംഘടനയുടെ പ്രവര്‍ത്തനം വിശദീകരിച്ചു. ഗോവ മലയാളംമിഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ പള്ളം അംഗത്വവിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി എസ്.സജികുമാര്‍ സ്വാഗതവും ട്രഷറര്‍ വി.ബി.സത്യന്‍ നന്ദിയും പറഞ്ഞു.
പനജി കേരളസമാജം പ്രസിഡന്റ് സി.എച്ച്.രാജഗോപാലന്‍, ഗോവ എന്‍.എസ്.എസ്. പ്രസിഡന്റ് ഡോ. ബി.സി.നായര്‍, ശ്രീനാരായണഗുരു മെമ്മോറിയല്‍ സൊസൈറ്റി പ്രസിഡന്റ് രഘുനാഥ പണിക്കര്‍, പനജി മാര്‍ത്തോമ സിറിയന്‍ പള്ളി വികാരി റവ. ഫാ. ടി.എസ്.ജോണ്‍, കെ.ആര്‍.എസ്. നായര്‍, പി.ആര്‍.ബാബു, മോഹന്‍ സഖറിയ, വിജയചന്ദ്രന്‍, അജിത് പള്ളം, ഇ.ഒ.തോമസ്, രാജേശ്വരി നായര്‍, എ.സുബ്ബയ്യര്‍, ദിവ്യ ശുചീന്ദ്രദാസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod