നോര്‍ക്ക റൂട്ട്‌സ് പഠനക്യാമ്പ്

Posted on: 08 Sep 2015കാസര്‍കോട്: നോര്‍ക്ക റൂട്ട്‌സ് വിദേശതൊഴിലന്വേഷകര്‍ക്കായി ഒരുദിവസത്തെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. സപ്തംബര്‍ 15-ന് കാസര്‍കോട്ടാണ് പരിപാടി. വിസ പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പളവ്യവസ്ഥകള്‍, വിദേശത്ത് അഭിമുഖത്തിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍, വിദേശ തൊഴില്‍സാഹചര്യങ്ങള്‍, തൊഴില്‍നിയമങ്ങള്‍, വിവിധതരം വിസകള്‍, വിദേശതൊഴിലവസരങ്ങള്‍, വിദേശരാജ്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട നിയമനങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ ക്ലാസുണ്ടായിരിക്കും.
താത്പര്യമുള്ളവര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ഇന്ത്യന്‍ കോഫി ഹൗസിന് എതിര്‍വശമുള്ള നോര്‍ക്ക റൂട്ട്‌സ് പരിശീലനകേന്ദ്രത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.

More Citizen News - Kasargod