ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച

Posted on: 08 Sep 2015ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച. പ്രൈമറിവിഭാഗത്തിന്റെ മള്‍ട്ടിമീഡിയ മുറിയുടെ പൂട്ട് തകര്‍ത്ത് കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളുമാണ് കവര്‍ന്നത്. തിങ്കളാഴ്ച രാവിലെ അധ്യാപകര്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. ഹോം തിയേറ്റര്‍ സംവിധാനങ്ങളും കവര്‍ന്നിട്ടുണ്ട്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഹംസ അറമ്പത്തിന്റെ പരാതിപ്രകാരം വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

More Citizen News - Kasargod