ഉത്തരമലബാര്‍ ജലോത്സവത്തില്‍ എ.കെ.ജി. പൊടോത്തുരുത്തി ജേതാക്കള്‍

Posted on: 07 Sep 2015


70
പഴയങ്ങാടി: സംസ്‌കൃതി മാടായി പഴയങ്ങാടി പുഴയില്‍ സംഘടിപ്പിച്ച രണ്ടാമത് ഉത്തരമലബാര്‍ ജലോത്സവത്തില്‍ രണ്ടുവിഭാഗത്തിലും എ.കെ.ജി. പൊടോത്തുരുത്തിക്ക് ജയം. 25പേര്‍ വീതവും 15പേര്‍ വീതവും തുഴയുന്ന ഇരുവിഭാഗത്തിലുമാണ് എ.കെ.ജി. പൊടോത്തുരത്തി ചാമ്പ്യന്മാരായത്. ഡി.ടി.പി.സി.യുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
25 പേര്‍ തുഴഞ്ഞ മത്സരത്തില്‍ എ.കെ.ജി. മയ്യിച്ചയും 15 പേര്‍ തുഴഞ്ഞ മത്സരത്തില്‍ ന്യൂ ബ്രദേഴ്‌സ് മയ്യിച്ചയും റണ്ണേഴ്‌സപ്പായി. മത്സരം കാണാന്‍ പഴയങ്ങാടി പുഴയ്ക്കിരുവശത്തും ഒട്ടേറെ പേര്‍ ഒത്തുകൂടി.
ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിലാണ് എ.കെ.ജി. പൊടോത്തുരുത്തി വിജയക്കുതിപ്പ് നടത്തിയത്.
ഇ.പി.ജയരാജന്‍ എം.എല്‍.എ. ജലോത്സവം ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ വി.വിനോദ് അധ്യക്ഷതവഹിച്ചു. കളക്ടര്‍ പി.ബാലകിരണ്‍, നടന്‍ വിനീത്കുമാര്‍, സി.വി.കുഞ്ഞിരാമന്‍, സി.എം.വേണുഗോപാലന്‍, പി.ഒ.പി.മുഹമ്മദലി, സജി വര്‍ഗീസ്, കെ.പദ്മനാഭന്‍, എം.പി.ഉണ്ണിക്കൃഷ്ണന്‍, കെ.രഞ്ജിത്ത്, ഒ.കെ.രതീഷ്, ഇബ്രാഹിം വെങ്ങര എന്നിവര്‍ സംസാരിച്ചു. എം.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കെ.പദ്മനാഭന്‍, ഒ.വി.രഘുനാഥന് നല്കി സപ്ലൂമെന്റ് പ്രകാശനംചെയ്തു. മാടായി സഹകരണ റൂറല്‍ ബാങ്കിന്റെ ട്രോഫി സെക്രട്ടറി പി.പി.രവീന്ദ്രനില്‍നിന്ന് എന്‍.ടി.പവിത്രന്‍, പി.വി.ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പഴയങ്ങാടി എസ്.ഐ. കെ.പി.ഷൈന്‍ മത്സരം ഫ്ലഗ് ഓഫ് ചെയ്തു.
സമാപനസമ്മേളനത്തില്‍ ടി.വി.രാജേഷ് എം.എല്‍.എ. സമ്മാനംനല്കി. ഒ.വി.നാരായണന്‍ അധ്യക്ഷനായിരുന്നു. പി.ജനാര്‍ദനന്‍, പി.പി.ദാമോദരന്‍, പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്, എസ്.ഐ. കെ.പി.ഷൈന്‍, ഹസന്‍, താഹ മാടായി, പി.പി.രവീന്ദ്രന്‍, യു.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod