കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശനം

Posted on: 07 Sep 2015പൊയിനാച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കോണ്‍ഗ്രസ് രണ്ടാംഘട്ട ഗൃഹസന്ദര്‍ശനപരിപാടി തുടങ്ങി. കരിച്ചേരിയില്‍ നടന്ന യോഗത്തില്‍ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കരിച്ചേരി നാരായണന്‍ നായര്‍ രാമംകുണ്ടിലെ പി.കൊട്ടന് ലഘുലേഖ വിതരണംചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
വി.മുരളീധരന്‍ അധ്യക്ഷതവഹിച്ചു. ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രന്‍ കരിച്ചേരി, എം.കുഞ്ഞിരാമന്‍ നായര്‍, കെ.കുമാരന്‍ നായര്‍, എന്‍.രംഗനാഥ, മനമോഹന ഞെക്ലൂ, ടി.ജിതിന്‍, എ.ചന്ദ്രശേഖരന്‍ നായര്‍, ലോഹിതാക്ഷന്‍, വത്സല, എന്‍.ഉഷ, എം.ധന്യ എന്നിവര്‍ സംസാരിച്ചു. പി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

More Citizen News - Kasargod