ലോക സാക്ഷരതാദിനം

Posted on: 07 Sep 2015തൃക്കരിപ്പൂര്‍: കാന്‍ഫെഡ്-പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എട്ടിന് ലോക സാക്ഷരതാദിനം ആചരിക്കും.
ഉച്ചയ്ക്ക് 2.30ന് തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
നാഗപ്രതിഷ്ഠാദിനം ഇന്ന്
തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ കണ്ണമംഗലം കഴകത്തിലെ നാഗപ്രതിഷ്ഠാദിനം തിങ്കളാഴ്ച 8.30ന് ക്ഷേത്രത്തില്‍ നടക്കും.
വൈദ്യുതി മുടങ്ങും
പടന്ന:
പടന്ന വൈദ്യുതി സെക്ഷന്‍ പരിധിയില്‍പ്പെട്ട കോളിക്കര, കൈപ്പാട്, മണല്‍, എടച്ചാക്കൈ ബാങ്ക് പരിസരം, പാലത്തേര എന്നിവിടങ്ങളില്‍ ഏഴിന് രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod