പൊയിനാച്ചി ധര്‍മശാസ്താക്ഷേത്രം പ്രതിഷ്ഠാഉത്സവത്തിന് ആഘോഷക്കമ്മിറ്റിയായി

Posted on: 07 Sep 2015പൊയിനാച്ചി: പുതുതായി നിര്‍മിച്ച പൊയിനാച്ചി ധര്‍മശാസ്താക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടത്താന്‍ 1001 അംഗ ആഘോഷക്കമ്മിറ്റിയായി. 2016 ഫിബ്രവരി ഏഴുമുതല്‍ 12 വരെയാണ് ഉത്സവം.
ഞായറാഴ്ച രാവിലെ ധര്‍മശാസ്താ ഭജനമന്ദിരമുറ്റത്ത് നടന്ന യോഗത്തില്‍ അരവത്ത് പദ്മനാഭ തന്ത്രി ഭദ്രദീപംകൊളുത്തി ആഘോഷക്കമ്മിറ്റി രൂപവത്കരണം ഉദ്ഘാടനംചെയ്തു.
മന്ദിരം പ്രസിഡന്റ് എം.രാഘവന്‍ നായര്‍ മാട്ട അധ്യക്ഷതവഹിച്ചു. പി.ഗംഗാധരന്‍ നായര്‍, കടവങ്ങാനം കുഞ്ഞിക്കേളുനായര്‍, മന്ദിരം ഗുരുസ്വാമി മുണ്ടാത്ത് ഗംഗാധരന്‍ നായര്‍, എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍ പെര്‍ളടുക്കം, കെ.ചാത്തുക്കുട്ടി നായര്‍, ഗോപാലകൃഷ്ണ പെരുമ്പൂരായ എന്നിവര്‍ സംസാരിച്ചു.
കെ.രത്‌നാകരന്‍ സ്വാഗതവും പി.എം.രാഘവന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അരവത്ത് കെ.യു.ദാമോദരതന്ത്രി (രക്ഷാ.), കടവങ്ങാനം കുഞ്ഞിക്കേളു നായര്‍ (ചെയ.), ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി (ജന.കണ്‍.), കെ.രത്‌നാകരന്‍, പി.സുകുമാരന്‍ നായര്‍ തോട്ടം, എം.ബാലകൃഷ്ണന്‍ നായര്‍ ആടിയം, രമേശന്‍ പൊയിനാച്ചി(കണ്‍.), മുണ്ടാത്ത് കൃഷ്ണന്‍ നായര്‍ (ഖജാ.) പി.എം.രാഘവന്‍ (കോ ഓര്‍ഡിനേറ്റര്‍). മാതൃസമിതി പ്രസിഡന്റായി കെ.വി.ചന്ദ്രാവതിയെയും സെക്രട്ടറിയായി രമാ ഗംഗാധരനെയും തിരഞ്ഞെടുത്തു. 40 വര്‍ഷം പഴക്കമുള്ള ധര്‍മശാസ്താ ഭജനമന്ദിര സ്ഥാനത്താണ് 70 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിച്ചത്.

More Citizen News - Kasargod