സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്

Posted on: 07 Sep 2015ചെറുവത്തൂര്‍: ഒക്ടോബര്‍ 16, 17, 18 തീയതികളിലായി ചെറുവത്തൂര്‍ കാടങ്കോട് കോട്ടപ്പള്ളി ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന തയ്ക്ക്വാണ്ടോ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് ഏഴിന് 12-ന് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും.
റോഡ് ടാര്‍ ചെയ്യണം
മൈലാട്ടി:
ചൗക്കി-ൈപ്ലവുഡ്-കലിച്ചാമരം റോഡ് ടാര്‍ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് കാലിച്ചാമരം മഹാത്മ ജനശ്രീ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ശശിധരന്‍ കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രന്‍ കരിച്ചേരി, ബാലചന്ദ്രന്‍ തൂവള്‍, ധന്യ ബാലചന്ദ്രന്‍, ഇന്ദിര, പരമേശ്വര എന്നിവര്‍ സംസാരിച്ചു.
അധ്യാപക ഒഴിവ്
കാഞ്ഞങ്ങാട്:
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറിവിഭാഗത്തിലെ അധ്യാപകതസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എട്ടിന് രാവിലെ 10-ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ എത്തണം.

More Citizen News - Kasargod