സംശയാസ്​പദ സാഹചര്യം; രണ്ടുപേര്‍ കസ്റ്റഡിയില്‍

Posted on: 07 Sep 2015ചെറുവത്തൂര്‍: പിലിക്കോട് വയലിലെ ആളൊഴിഞ്ഞവീട്ടില്‍ സംശയാസ്​പദ സാഹചര്യത്തില്‍ കണ്ട രണ്ട് യുവക്കാളെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അപരിചിതരായ രണ്ടുപേരെ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവര്‍ താസമസിക്കുന്ന വീട്ടിലെത്തി പരിശോധന നടത്തി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന്റെ ലക്ഷണം കണ്ടതിനാല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഉപയോഗിച്ചശേഷം കളഞ്ഞ ലഹരിവസ്തുക്കളുടെ പാക്കറ്റുകള്‍ മാത്രമേ പോലീസിന് കണ്ടെടുക്കാനായുള്ളു. പോലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

More Citizen News - Kasargod