കേന്ദ്രീയവിദ്യാലയ പുരസ്‌കാരം: പി.ബാബുരാജിന് അര്‍ഹതയ്ക്കുള്ള അംഗീകാരം

Posted on: 07 Sep 2015കാസര്‍കോട്: കാസര്‍കോട് കേന്ദ്രീയവിദ്യാലയ നമ്പര്‍ ഒന്നിലെ പി.ബാബുരാജിന് ലഭിച്ച മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമായി. കേന്ദ്രീയവിദ്യാലയ സംഘാതന്‍ നില്ക്കുന്ന 2015-ലെ ദേശീയ ഇന്‍െസന്റീവ് അവാര്‍ഡാണ് ബാബുരാജിനെ തേടിയെത്തിയത്. ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം സമ്മാനിക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2013-ലെ മികച്ച ശാസ്ത്ര അധ്യാപകനുള്ള സി.വി.രാമന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ബാബുരാജിനെ തേടിയെത്തിയിരുന്നു.
കേന്ദ്രീയവിദ്യാലയ അധ്യാപനരംഗത്ത് 22 വര്‍ഷത്തെ സേവനമുള്ള ബാബുരാജ് പത്തുവര്‍ഷം മുമ്പാണ് കാസര്‍കോട്ട് എത്തിയത്. കാസര്‍കോട് വിദ്യാലയത്തിലെ പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്നതും ബാബുരാജാണ്. പയ്യന്നൂര്‍, കെല്‍ട്രോണ്‍ നഗര്‍ കണ്ണൂര്‍ എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു.
വടകര മണിയൂര്‍ സ്വദേശിയായ ബാബുരാജ് കരിവെള്ളൂരിലാണ് താമസം. ഭാര്യ ടി.ടി.വി. സിന്ധു (അധ്യാപിക, മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മകള്‍: ആതിര ബാബുരാജ് (എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജ്) രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി.

More Citizen News - Kasargod