കെ.എസ്.ടി.എ. ഓഫീസില്‍ യൂത്ത് ലീഗിന്റെ താക്കീത് പോസ്റ്ററുകള്‍

Posted on: 07 Sep 2015കാസര്‍കോട്: വിദ്യാഭ്യാസമന്ത്രിയുടെ യോഗം അലങ്കോലപ്പെടുത്തിയ ഇടത് അധ്യാപകസംഘടനയ്‌ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പരസ്യപ്രതിഷേധവുമായി രംഗത്ത്. കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി ഓഫീസ് കവാടത്തില്‍ താക്കീത് പോസ്റ്ററുകള്‍ പതിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്.
കാഞ്ഞങ്ങാട്ട് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പങ്കെടുത്ത ദേശീയ അധ്യാപകദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങാണ് കെ.എസ്.ടി.എ.യുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നത്.
ഫോര്‍ട്ട്‌റോഡിലെ കെ.എസ്.ടി.എ. ജില്ലാക്കമ്മറ്റി ഓഫീസ് കവാടത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് യൂത്ത് ലീഗ് പോസ്റ്ററുകള്‍ പതിച്ചത്.

More Citizen News - Kasargod