സാമ്പത്തികസാക്ഷരത ദിനം

Posted on: 07 Sep 2015കാസര്‍കോട്: കേരള ഗ്രാമീണ ബാങ്ക് കാസര്‍കോട് മേഖല ഓഫീസ് നബാര്‍ഡിന്റെ സഹകരണത്തോടെ എട്ടിന് സാമ്പത്തിക സാക്ഷരതാദിനം ആഘോഷിക്കും. രാവിലെ 11 മണിക്ക് കുമ്പള സിറ്റിഹാളില്‍ നടക്കുന്ന പരിപാടിയില്‍ റിസര്‍വ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ നിര്‍മല്‍ ചാന്ത് അധ്യക്ഷതവഹിക്കും.
വൈദ്യുതി മുടങ്ങും
കാസര്‍കോട്:
ഉദുമ ഇലക്ട്രിക്കല്‍ സെക്ഷന്‍ ചെമ്പരിക്ക, ചെമ്പരിക്ക ടൗണ്‍, ചെമ്പരിക്ക മൊട്ട, ചെമ്പരിക്ക ടവര്‍, ചെമ്പരിക്ക മാന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കാസര്‍കോട്: കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന തായലങ്ങാടി ക്ലോക്ക് ടവര്‍ മുതല്‍ ട്രാഫിക് ജങ്ഷന്‍ ഫോര്‍ട്ട്‌റോഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod