മകള്‍ കിണറ്റില്‍ വീണു മരിച്ചു; രക്ഷിക്കാനിറങ്ങിയ അമ്മ കിണറ്റിലകപ്പെട്ടു

Posted on: 07 Sep 2015കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ ചൗക്കി പെരിയടുക്കയില്‍ സ്ത്രീ കിണറ്റില്‍ വീണ് മരിച്ചു. മകള്‍ പിടയുന്നതുകണ്ട് കിണറ്റില്‍ച്ചാടിയ 84 കാരിയായ അമ്മ കിണറ്റിലകപ്പെട്ടു. പെരിയടുക്കയില്‍ വാടകയ്ക്ക് താമസിക്കുന്ന തുളസി (62)യാണ് മരിച്ചത്. അമ്മ നാരായണിയാണ് കിണറ്റില്‍ രക്ഷിക്കാന്‍ ചാടിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും കിണറ്റില്‍ കണ്ടത്. നാല്പതടി താഴ്ചയുള്ള ആള്‍മറയുള്ള കിണറായിരുന്നു. പത്തടിയോളം വെള്ളം ഉണ്ടായിരുന്നു. തുളസി വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയായിരുന്നു. മുകളിലെത്തിച്ചപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്​പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കുകളോടെ നാരായണിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Kasargod