ഡി.വൈ.എഫ്‌.െഎ. ഗ്രാമോത്സവം

Posted on: 07 Sep 2015തൃക്കരിപ്പൂര്‍: ഡി.വൈ.എഫ്.ഐ. ഇളമ്പച്ചി യൂണിറ്റ് ഗ്രാമോത്സവം നടത്തി. സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാനക്കീല്‍ രാഘവന്‍ ഉദ്ഘാടനംചെയ്തു. പി.അനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തി. ശില്പരാജ പുരസ്‌കാരം നേടിയ തെക്കടവന്‍ നാരായണന്‍ മണിയാണി, ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് എം.പി.കരുണാകരന്‍ സമ്മാനങ്ങള്‍ നല്കി. കെ.കനേഷ്, ടി.വി.വിനോദ്, കെ.പി.കമലാക്ഷന്‍, പി.പ്രസാദ്, എം.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod