ബിലാലിനെ കണ്ടെത്തിയില്ലെങ്കില്‍ സമരം -എസ്.എഫ്.ഐ.

Posted on: 07 Sep 2015പട്ലൂ പട്ലൂലക്ഷംവീട് കോളനിയില്‍നിന്ന് ജൂലായ് ഒമ്പതിന് കാണാതായ ബിലാല്‍ (15) എന്ന വിദ്യാര്‍ഥിയെ കണ്ടെത്തുന്നതില്‍ പോലിസ് അനാസ്ഥകാണിക്കുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ. കാസര്‍കോട് ഏരിയാ കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. പടന്ന ദറസ് വിദ്യാര്‍ഥിയായ ബിലാല്‍ പെരുന്നാള്‍വസ്ത്രം വാങ്ങാനാണ് കാസര്‍കോട് ടൗണിലേക്ക് പോയത്. പിന്നീട് കാണാതായി. അന്വേഷണത്തിനിടയില്‍ കണ്ണൂരില്‍ ഹോട്ടലില്‍ ജോലിചെയ്തതായി വിവരം ലഭിച്ചിരുന്നു. ബന്ധുക്കളെത്തുമ്പോഴേക്കും കുട്ടി അവിടെനിന്ന് മാറി. മകനാണെന്ന് പരിചയപ്പെടുത്തിയ ഒരാളാണ് കുട്ടിയെ ജോലിയ്ക്ക് നിര്‍ത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞിരുന്നു. സ്‌കൂളുകളിലും മറ്റുസ്ഥാപനങ്ങളിലും മയക്കുമരുന്ന് വിതരണംചെയ്യുന്ന ചെമ്പരിക്ക സ്വദേശിയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് അറിയാന്‍ സാധിച്ചതെന്ന് എസ്.എഫ്.ഐ. പറഞ്ഞു.
പോലീസിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കണം. ഇല്ലെങ്കില്‍ എസ്.പി. ഓഫീസ്മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വംനല്കുമെന്ന് എസ്.എഫ്.ഐ. പ്രസ്താവനയില്‍ അറിയിച്ചു. ബിലാലിന്റെ വീട് സന്ദര്‍ശിച്ച എസ്.എഫ്.ഐ. നേതാക്കള്‍ മകനെ കണ്ടെത്താനാവശ്യമായ എല്ലാസഹായങ്ങളും നല്കുമെന്ന് ബിലാലിന്റെ പിതാവിന് ഉറപ്പുനല്കി.

More Citizen News - Kasargod