ഗ്രന്ഥശാലാ വാരാചരണം

Posted on: 06 Sep 2015നീലേശ്വരം: തൈക്കടപ്പുറം കടിഞ്ഞിമൂല ആശാന്‍സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ എട്ടുമുതല്‍ 14 വരെ ഗ്രന്ഥശാലാ വാരാചരണം നടത്തും. എട്ടിന് രാവിലെ 9.30ന് മുണ്ടയില്‍ രാഘവന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് അംഗത്വ കൂട്ടായ്മ നടത്തും. 13-ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പ്രതിഭാസംഗമം പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍, കേരള ഗ്രന്ഥശാലാ സംഘം പഴയകാല സാരഥി പി.കോരന്‍ മാസ്റ്റര്‍, ഡോ. കെ.ഇബ്രാഹിംകുഞ്ഞി, റിട്ട. അധ്യാപകന്‍ മൂലയില്‍ കുമാരന്‍ എന്നിവരെ ആദരിക്കും. നഗരസഭാധ്യക്ഷ വി.ഗൗരി മുഖ്യാതിഥിയായിരിക്കും. എം.അബ്ദുള്‍ റഹിമാന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. രാത്രി കലാപരിപാടികളും ഉണ്ട്. 12-ന് ഉച്ചയ്ക്ക് 2.30 മുതല്‍ വിവിധ വിഭാഗങ്ങള്‍ക്കായി വായനമത്സരം ഉണ്ടായിരിക്കും. സപ്തംബര്‍ 14-ന് സന്ധ്യയ്ക്ക് 70 മണ്‍ചിരാതുകളില്‍ അക്ഷരദീപം തെളിക്കും.

More Citizen News - Kasargod